19 April, 2025 11:53:56 AM


വയനാട്ടിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ



കൽപ്പറ്റ : സംസ്ഥാന അതിർത്തി മുത്തങ്ങയിൽ സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ  വാഹന പരിശോധനയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 18. 909 കി.ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. അടിവാരം നൂറാംതോട് വലിയറക്കൽ വീട് കെ ബാബു (44), വീരാജ്പേട്ട  മോഗ്രഗത്ത് ബംഗ്ലാ ബീഡി കെ. ഇ ജലീൽ (43) എന്നിവരാണ് പിടിയിലായത്.

കർണാടക ആർടിസിയിൽ സംസ്ഥാനത്തേക്ക് വരികയായിരുന്നു ഇവരും. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കഞ്ചാവുമായി പോലീസ് പിടിച്ചത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത് എന്നാണ് പിടിയിലായവർ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ട് ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് നൽകിയ വിവരം പ്രകാരമായിരുന്നു പരിശോധന. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919