21 April, 2025 10:59:30 AM


ഏരൂരിൽ വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ ജീവനൊടുക്കി



കൊല്ലം: കൊല്ലം ഏരൂരിൽ വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു. ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ ​ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ടത്. ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വിനോദ് കുമാ‍ർ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ പൊലീസിനെ വിളിച്ചിരുന്നെങ്കിലും പൊലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറഞ്ഞത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K