05 December, 2023 08:44:30 PM


ജമ്മു കാശ്മീരിൽ വാഹനാപകടം; നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു



ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്.

സോനമാർഗിലേക്കു വിനോദയാത്രയ്ക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്നു തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടമെന്ന് അധികൃതർ അറിയിച്ചു.

മരിച്ചവർ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K