23 February, 2024 04:03:36 PM


'പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചുതരും'; ബൈജൂസ് ഓഫീസിലെ ടിവി എടുത്ത് അച്ഛനും മകനും



ഉദയ്പൂര്‍: ബൈജൂസിന്‍റെ ഉദയ്പൂര്‍ ഓഫീസിൽ പണം തിരികെ നല്‍കാത്തതില്‍ വേറിട്ട പ്രതിഷേധവുമായി അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഇരുവരും ചേർന്ന് ബൈജൂസിന്‍റെ ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് ടിവി അഴിച്ചുകൊണ്ടു പോയത്.ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാവുന്നതാണ്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K