27 February, 2024 10:39:40 AM


കാടിന് കാവലാളായ 'റേഞ്ചർ ചിന്നപ്പ' വിടവാങ്ങി



ബംഗളൂരു: കാടിനെ മരംകൊള്ളക്കാരില്‍നിന്നും കാട്ടുതീയില്‍നിന്നും കാക്കുകയും കാടിന്‍റെ കഥ പറയുന്ന ഗ്രന്ഥം രചിക്കുകയും ചെയ്ത റിട്ട. ഫോറസ്റ്റ് റേഞ്ചർ കൊട്രൻഗഡ എം. ചിന്നപ്പ (84) അന്തരിച്ചു. 

'റേഞ്ചർ ചിന്നപ്പ' എന്ന പേരില്‍ അറിയപ്പെട്ട ചിന്നപ്പ വനംകൊള്ളക്കെതിരെ ശക്തമായി പൊരുതിയും കാട്ടുതീ വരാതെ സൂക്ഷിക്കാനുള്ള കരുതല്‍ നടപടികളിലൂടെയും ശ്രദ്ധേയനായിരുന്നു. അദ്ദേഹം രചിച്ച 'കാഡിനോളഗൊണ്ടു ജീവ' എന്ന കന്നട പുസ്തകം ഏഴ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K