01 March, 2024 10:03:48 AM
ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി
ന്യൂഡല്‍ഹി: ഡല്‍ഹി ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ക്യാമ്പസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ പരസ്പരം ഏറ്റുമുട്ടി. വടികൊണ്ടും അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിള്‍ ഉള്‍പ്പെടെ എടുത്തെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവിഭാഗമായി തിരിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയെന്ന് ഇടതുസംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.