07 March, 2024 01:15:35 PM


'മറുപടി ഇപ്പോ പറയുന്നില്ല; കുറച്ച് കഴിഞ്ഞ് മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വന്നാലോ?'- ശോഭാ സുരേന്ദ്രൻ



ആലപ്പുഴ: കോൺഗ്രസ് വിട്ട് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സന്തോഷമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം രാശിയുള്ള ദിവസമാണെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ പറയുന്നു. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച് കഴിഞ്ഞാൽ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K