08 March, 2024 10:11:41 AM
കരുണാകരന്‍റെ തട്ടകത്തില്‍ കെ മുരളീധരനെ ഇറക്കി സര്‍പ്രൈസ്
തിരുവനന്തപുരം: അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ കരുണാകരന്‍റെ തട്ടകമായ തൃശ്ശൂരിൽ മത്സരിക്കും. തൃശ്ശൂരിലെ സിറ്റിങ്ങ് എം പി ടി എൻ പ്രതാപൻ പട്ടികയിൽ ഇടം നേടിയില്ല. പ്രതാപനെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരൻ മാറുന്ന വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി സിദ്ദിഖ് എംഎൽഎയോ മത്സരിക്കും.