09 March, 2024 10:02:46 AM


തൃശൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു



തൃശൂര്‍: ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കാടര്‍ വീട്ടില്‍ കുട്ടന്‍റെ മകന്‍ സജി കുട്ടന്‍ (15), രാജശേഖരന്റെ മകന്‍ അരുണ്‍ കുമാര്‍ (8) എന്നിവരെയാണ് കാണാതായത്.  ഈ മാസം രണ്ടു മുതലാണ് കുട്ടികളെ കാണാതാകുന്നത്. 

ഇന്ന് രാവിലെ 7 മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ വീതമുള്ള 7 ടീമുകള്‍ ആയിട്ടാണ് തിരച്ചില്‍ നടക്കുന്നത്. ഓരോ ടീമിലും അഞ്ചു വീതം പൊലീസ്, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K