14 March, 2024 10:42:25 AM


കോൺഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുക്കും



തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയായ പദ്‌മിനി തോമസ്. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്‍റായ പദ്‌മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K