15 March, 2024 10:23:42 AM


രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു; ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറയുക



ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചത് ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചതെന്നത് ശ്രദ്ദേയമാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായതെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K