15 March, 2024 01:20:30 PM


ലോക്സഭ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം നാളെ



ന്യൂഡല്‍ഹി: 2024 ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നാളെ. നാളെ 3 മണിക്കാണ് പ്രഖ്യാപനം.തിരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന്‍ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനുപുറമെ ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ അറിയിക്കും.

എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തയാറെടുപ്പുകളേക്കുറിച്ചുള്ള ദേശീയ സര്‍വെ കഴിഞ്ഞ ദിവസം കമ്മീഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലെ പരിശോധനയോടുകൂടിയാണ് ഈ വാരം സര്‍വെ പൂര്‍ത്തിയായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K