20 March, 2024 01:42:39 PM


ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്



കണ്ണൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം തന്റെ ഫോട്ടോ മോർഫ് ചെയ്ത് ഉപയോ​ഗിച്ചെന്നാരോപിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ജയരാജന്റെ ഭാര്യ ഇന്ദിര നൽകിയ പരാതിയിൽ വളപട്ടണം പോലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി മോസസ് ജോസഫിനെതിരെയാണ് കേസ്. ഐപിസി 153, 465 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K