22 March, 2024 12:41:47 PM


പനവല്ലിയിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ജനൽ ചില്ലുകൾ തകർത്തു



കൽപറ്റ: വയനാട് പനവല്ലിയിൽ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ജനൽ ചില്ലുകൾ തകർത്തു. പുലർച്ചെ നാലുമണിയോടെയാണ് പാലക്കൽ രാജുവിൻ്റെ വീട്ടിൽ കാട്ടാന എത്തിയത്. രാജു ഉറങ്ങിയിരുന്നു മുറിയുടെ ജനൽ ജില്ലുകളാണ് തകർത്തത്. ഞെട്ടിയുണർന്ന വീട്ടുകാർ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിൻവാങ്ങിയത്. വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K