22 March, 2024 04:01:50 PM
കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യം; കോടതിയിൽ നിന്ന് മാറ്റി
ന്യൂഡല്‍ഹി: മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാളിന് ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയിൽ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി. അതേസമയം, ഇ ഡി 10 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. കോടതിയിൽ വാദം നടക്കവെയാണ് കെജ്‌രിവാളിന്റെ രക്തസമ്മർദം കുറഞ്ഞത്. നേരത്തെ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി പിൻവലിച്ചിരുന്നു. ഡല്‍ഹി റോസ് അവന്യു കോടതിയിൽ വാദം തുടരുകയാണ്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.