23 March, 2024 10:16:34 AM


കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി



കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചുഴലി ചാലിൽവയിലെ കോൺ​ഗ്രസ് ഓഫീസിൽവെച്ച് നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിനിടയായിരുന്നു പ്രവർത്തകർ തമ്മിലുള്ള തല്ല് നടന്നത്. എംപി ഫണ്ട് നൽകിയതുമായി ബന്ധപ്പെട്ട വിഷയമാണ് പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു തർക്കം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K