23 March, 2024 10:37:44 AM


മാഹിക്കെതിരെ ​വേശ്യാപരാമർശം: പി.​സി.ജോർജിന്‍റെ കോലത്തിൽ ചെരിപ്പ് കൊണ്ടടിച്ച് മഹിളാ കോൺഗ്രസ്



മാഹി: മാഹിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പ്രതിഷേധം ശക്തമായതോടെ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞ് പാർട്ടി പ്രാദേശിക ഘടകം. ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശൻ പറഞ്ഞു. ജോർജ് ബി.ജെ.പിയുടെ വക്താവല്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. സാംസ്കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും ദിനേശൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K