31 March, 2024 07:24:44 PM


മലപ്പുറത്ത് പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ തീപിടുത്തം



മലപ്പുറം:പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടിച്ചത്. തിരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയതാണ് പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ. 

പറമ്പിലെ മരങ്ങളെല്ലാം കത്തി നശിച്ചു. ആളൊഴിഞ്ഞ മേഖല എന്നത് കണക്കിലെടുത്താണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് സൂചന. ഈ മേഖലയോട് ചേർന്ന് വീടുകൾ ഉണ്ട്. ജനവാസ മേഖല ആയതുകൊണ്ട് ഈ പ്രദേശം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K