06 April, 2024 11:46:50 AM


പ്രമുഖ കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മിലേക്ക്



തിരുവനന്തപുരം : പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് പാർട്ടി വിടുന്നത്. വെള്ളനാട് ശശിയെ സിപിഎം സ്വാഗതം ചെയ്യുന്നെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K