13 April, 2024 09:03:32 AM


ചങ്ങരംകുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, 4 പേർക്ക് പരിക്ക്



മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. 4 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക്‌ വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. ശ്രീരാ​ഗ് സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്കും കാർ ഇടിച്ചുകയറി. ശ്രീരാ​ഗിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. പരുക്കേറ്റ് മറ്റ് നാലുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ഇവരുടെ നില ​ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K