16 April, 2024 04:18:35 PM


സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം; നാലാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാർഥിന്



ന്യൂഡല്‍ഹി: യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സിദ്ധാർഥ് രാംകുമാറിന് നാലാം റാങ്ക്. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോദിനി(64), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്. 4ാം റാങ്കുകാരനായ സിദ്ധാർത്ഥ് എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വർഷം ഐപിഎസ് ലഭിച്ച സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ പരിശീലനത്തിലാണ് '



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K