25 October, 2024 05:47:05 PM


പ്ലസ് വൺ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു; അടുത്ത വർഷം മുതൽ



തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതൽ ഏകജാലകം വഴിയാക്കും. നിലവിൽ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂൾ അധികൃതരാണ് അപേക്ഷ പ്രകാരം ഡേറ്റാ എൻട്രി നടത്തുന്നത്. ഈ രീതി ­പൂർണമായും അവസാനിപ്പിക്കാനാണ് നീക്കം. പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ അതത് സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി അനുവദിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിലെ കുട്ടികൾക്കേ ഈ സീറ്റിൽ പ്രവേശനം പാടുള്ളൂ. എന്നാൽ, ചില മാനേജ്‌മെന്റുകൾ സാമുദായിക മാനദണ്ഡം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഏകജാലകത്തിലേക്ക് കൊണ്ടുവരുന്നത്. ഇത്തവണ പ്ലസ്‌വൺ പ്രവേശനത്തിന് 24,253 സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയിൽ ഉൾപ്പെട്ടത്. 21,347 സീറ്റിൽ പ്രവേശനം നടന്നു. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932