05 August, 2024 01:55:15 PM


പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി, എൽ.എൽ.എം പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി



തിരുവനന്തപുരം:  പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി, എൽ.എൽ.എം പ്രവേശന പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി. വിശദവിവരങ്ങള്‍ ചുവടെ.

പഞ്ചവത്സര എൽ.എൽ.ബി

പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറ് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 26 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300

ത്രിവത്സര എൽ.എൽ.ബി

ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 26ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

എൽ.എൽ.എം 

എൽ.എൽ.എം കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ജൂലൈ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 937