23 April, 2024 09:53:18 AM


താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു



കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്. രാവിലെ 6 മണിയോടെയായിരുന്നു അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K