25 April, 2024 09:39:09 AM
നിരന്തരം വഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 6.30ന് ആയിരുന്നു സംഭവം. വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.