28 April, 2024 04:29:24 PM


പ്രസവത്തെ തുടർന്ന് യുവതി മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ; സംഘർഷം



ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയതോടെ സംഘർഷം ഉണ്ടായി.

ഒരുമാസം മുമ്പാണ് പ്രസവം നടന്നത്. പിന്നീട് അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അതേസമയം ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K