29 April, 2024 05:39:51 PM


രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ- എം വി ഗോവിന്ദൻ



തിരുവനന്തപുരം: രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് എം വി ഗോവിന്ദൻ. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താവും. ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടു.  മതനിരപേക്ഷ സർക്കാർ രാജ്യത്ത് നിലവിൽ വരുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കഴിഞ്ഞ തവണത്തെ പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇല്ല. വയനാട്ടിലടക്കം ഇത് പ്രതിഫലിക്കും. വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് നൽകി. ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ.'' ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

എൽഡ‍ിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കള്ളപ്രചാര വേല നടക്കുന്നതായി എം.വി.ഗോവിന്ദൻ പറഞ്ഞു. തനിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടിയെ അറിയിച്ചതായി ഗോവിന്ദൻ വ്യക്തമാക്കി. നിയമപരമായി നടപടി സ്വീകരിക്കാൻ ജയരാജനെ പാർട്ടി ചുമതലപ്പെടുത്തി. നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജയരാജനു നിർദേശം നൽകിയതായും ഗോവിന്ദൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K