30 April, 2024 04:07:33 PM


ബസിലിരുന്ന് ലൈംഗിക ചേഷ്ട കാണിച്ചത് മേയർ എങ്ങനെ കണ്ടു? വ്യാജ പ്രചാരണമെന്ന് യദുവിന്‍റെ അമ്മ



തിരുവനന്തപുരം: ബസില്‍ ഇരുന്ന് യദു ലൈംഗിക ചേഷ്ട കാണിച്ചെന്ന മേയറുടെ ആരോപണത്തില്‍ മേയര്‍ക്കെതിരെ യദുവിന്റെ അമ്മയും രംഗത്തെത്തി. ബസ്സിലിരുന്ന് ലൈംഗിക ചേഷ്ട കാണിച്ചത് മേയര്‍ അതെങ്ങനെ കണ്ടുവെന്നാണ് യദുവിന്റെ അമ്മ ചോദിച്ചത്. രണ്ടു പേരും ഓടുന്നവണ്ടിയില്‍ ആകുമ്പോള്‍ അതെങ്ങനെ കാണാന്‍ സാധിക്കുമെന്നാണ് യദുവിന്റെ അമ്മ ചോദിക്കുന്നത്.

ഉയരമുള്ള ബസില്‍ ഇരുന്ന് മകന്‍ കാണിക്കുന്നത് ഗ്ലാസ് ഇട്ടു പോകുന്ന കാറില്‍ ഇരുന്ന് എങ്ങനെ കാണാന്‍ സാധിക്കും? മേയര്‍ നടത്തുന്നത് വ്യാജ ആരോപണമാണ്. സ്ത്രീ സംരക്ഷണമെന്ന് പറഞ്ഞിട്ട് മേയര്‍ മകനെ തന്തയ്ക്ക് വിളിച്ചു. ഇങ്ങനെ ഒക്കെയാണോ ചെയ്യേണ്ടതെന്നും യദുവിന്റെ അമ്മ ചോദിച്ചു.

മേയർക്കെതിരെ ഡ്രൈവർ യദു ഹൈക്കോടതിയിൽ. തിരുവനന്തപുരം മേയർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിക്കുന്നു. താൻ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K