12 May, 2024 01:17:20 PM


തിരൂരങ്ങാടിയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു



തിരൂർ : തിരൂരങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച്‌ യുവാവ് മരിച്ചു. വേങ്കര സ്വദേശി നസീല്‍(25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദേശീയപാത വെന്നിയൂരിലാണ് അപകടമുണ്ടായത്. യുവാവ് സഞ്ചരിച്ച ബൈക്കില്‍ ഒരേ ദിശയില്‍നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരീക്ഷ കഴിഞ്ഞ് വന്ന നസീല്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോഴായിരുന്നു അപകടം. മൃതേദഹം തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K