14 May, 2024 11:04:50 AM
കൊടുവള്ളിയിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി
കൊടുവള്ളി:കോഴിക്കോട് കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെയാണ് അപകടം. കെ.എസ്.ആർ.ടി.സിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് വളവിലെ മരത്തിൽ തട്ടി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മിക്കവാറും സമയങ്ങളില്‍ ആളുണ്ടാവാറുള്ള ഇവിടെ രാവിലെയായതിനാലും മഴയായതിനാലും ആളില്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി.കടയിലുണ്ടായിരുന്ന രണ്ട്പേരില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായ നാട്ടുകാർ പറഞ്ഞു.