14 May, 2024 11:12:24 AM
20,000 രൂപ കൈക്കൂലി: എഞ്ചിനീയര്‍ പിടിയില്‍; വീട്ടില്‍ നിന്ന് കണ്ടെത്തിയത് 80 ലക്ഷം രൂപ
ഗുവാഹത്തി: എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ് ചെയ്തു.
20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എഞ്ചിനീയറെ കയ്യോടെ പിടികൂടിയതെന്ന് വിജിലന്‍സ് അറിയിച്ചു. ബില്ലുകള്‍ പാസ്സാക്കാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് ഇടപെടൽ. തുടർന്ന് ഗുവാഹത്തിയിലെ ഹെൻഗ്രബാരിയിലുള്ള ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 79,87,500 രൂപ കണ്ടെടുത്തത്.