17 May, 2024 11:40:05 AM


പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുൽ ജർമനിയിലെത്തിയതായി സ്ഥിരീകരണം


 
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ  ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു.

രാഹുലിന്റെ സുഹൃത്ത് രാജേഷ് ഇക്കാര്യം  സ്ഥിരീകരിച്ചു. രാജേഷിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. രാഹുൽ പി.ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കും. ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ ഇന്റർപോളിന് അപേക്ഷ നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K