22 May, 2024 11:39:03 AM


കോഴിക്കോട് നാദാപുരത്ത് നാല് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു



കോഴിക്കോട്: നാദാപുരം ചാലപ്രത്ത് നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന് പരിസരത്ത് വെച്ചാണ് നാല് പേര്‍ക്കും കടിയേറ്റത്. സതിശന്‍ (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K