26 May, 2024 10:25:50 AM


കോഴിക്കോട് ഓമശ്ശേരിയില്‍ വീടിന് തീപിടിച്ചു; ആളപായമില്ല



ഓമശ്ശേരി: കോഴിക്കോട് ഓമശ്ശേരി വെളിമണ്ണയില്‍ വീടിന് തീപിടിച്ചു. എലിയമ്പ്രോമല രാജന്റെ വീടിനാണ് തീപ്പിടിച്ചത്. മുക്കത്തുനിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. സ്വിച്ച് ബോര്‍ഡില്‍ നിന്ന് തീ പടര്‍ന്നതായാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് തീപ്പടര്‍ന്നത്. അതുകൊണ്ടുതന്നെ ആളപായമില്ല. പുലർച്ചയോടെ തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത് .  വീടിന്റെ കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K