28 May, 2024 10:12:39 AM
താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; യാത്രക്കാരനെ കയ്യേറ്റം ചെയ്തു
കോഴിക്കോട്: താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗലുരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമം നടന്നത്.കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. രാത്രി 1 മണിയോടെയാണ് ആക്രമണം നടന്നത്.