01 June, 2024 05:17:45 PM


കോഴിക്കോട് നിയന്ത്രണംവിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം; 18 പേർക്ക് പരിക്ക്



കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ചാത്തമംഗലം താഴെ 12-ലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്. 
ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K