05 June, 2024 08:50:33 AM


ലോക്സഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് ശാംഭവി ചൗധരി



പാറ്റ്ന: ലോക്സഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിയെ സഖ്യത്തിന്റെ ശാംഭവി ചൗധരി. നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങള്‍ പ്രകാരം 25 വയസ്സ് ആണ് ശാംഭവി ചൗധരിയുടെ പ്രായം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരില്‍ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകള്‍ കൂടിയാണ് ശാംഭവി ചൗധരി.

ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തില്‍ ശാംഭവി ചൗധരിയുടെ എതിരാളി. ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. വടക്കൻ ബീഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ശാംഭവി ചൗധരി ജയിച്ചു കയറിയത്.

ബിഹാറിലെ ആകെയുള്ള 40 സീറ്റുകളില്‍ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എൻഡിഎ സഖ്യമാണ് നേടിയത്. ഒമ്ബത് സീറ്റുകളാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണി ആകെ നേടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K