06 June, 2024 11:11:32 AM


മലപ്പുറത്ത് സ്കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്ക്



മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ  വാൻ മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ത്ഥികൾക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ വാഹനമാണ് അപകടത്തിൽപെട്ടത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K