09 June, 2024 01:02:51 PM


കോഴിക്കോട് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം



കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ  - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K