12 June, 2024 12:07:22 PM
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ നടക്കും. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്. സമ്മേളനത്തിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ജൂണ്‍ 24 ന് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്‍റിനെ അഭിസംബോധന ചെയ്യും.