15 June, 2024 05:32:15 PM
സാമ്പത്തിക പ്രശ്നത്തെ തുടർന്ന് വിഷം കഴിച്ച അച്ഛൻ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ
പാലക്കാട്: സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് വിഷം കഴിച്ച അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം.വേലൻകുട്ടി (89) ആണ് മരിച്ചത്. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശരായ നിലയിൽ ഇരുവരേയും ബന്ധുക്കൾ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലൻകുട്ടി മരിക്കുകയായിരുന്നു. മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്.
കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു വേലൻകുട്ടി. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.