17 June, 2024 11:28:26 AM


പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം, 25 പേർക്ക് പരിക്ക്



ഡാർജിലിംഗ്: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിടിച്ചുണ്ടായ അപകടം ലോക്കൊ പൈലറ്റടക്കം അഞ്ച് പേർ മരിച്ചതായി ഡാർജിലിംഗ് എസ് പി. 25 പേർക്ക് ഗുരുതര പരിക്ക്. ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും സംഭവം ഞെട്ടിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K