26 June, 2024 12:26:23 PM


വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി



വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ൽ മൂ​രാ​ട് ബ്ര​ദേ​ഴ്‌​സ് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലി​ൽ വൈ​ദ്യു​തി​ത്തൂ​ണ​ട​ക്കം നി​ലംപ​തി​ച്ചു. രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. വ​ലി​യ ​മ​ൺ​തി​ട്ട​ക​ളും ക​ല്ലും അ​ടു​ത്തി​ടെ മാ​റ്റി​സ്ഥാ​പി​ച്ച വൈ​ദ്യു​തി​ത്തൂ​ണും ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ​തി​ച്ചു. 20 മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴു​ക​യു​ണ്ടാ​യി. സാ​ധാ​ര​ണ​യാ​യി ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ല​ത്താ​ണ് മ​ണ്ണും ക​ല്ലും പ​തിച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ ഭാ​ഗ​ത്തി​ന് പു​റ​മെ മ​റ്റി​ട​ങ്ങ​ളി​ലും വി​ള്ള​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.  ഈ ​ഭാ​ഗ​ത്ത് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു​ണ്ടെ​ന്നും വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K