27 June, 2024 06:14:22 PM


മൂന്ന് നാൾ നീണ്ട തിരച്ചിൽ; വനത്തിനുള്ളില്‍ കാണാതായ 55-കാരന്‍റെ മൃതദേഹം കണ്ടെത്തി



മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമന്റെ (55) മൃതദേഹം കണ്ടെത്തി. വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടുകയറിയതായിരുന്നു രാമൻ. രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലും രാമനെ കണ്ടെത്താന്‍ ആയില്ല. ഇന്ന് വിവിധ സേനകളുടെ സഹായത്തോടെ കാട്ടിനുള്ളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. 

തെങ്ങ് കയറ്റ തൊഴിലാളിയായ രാമന്‍ പണി ഇല്ലാതായതോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്. രാവിലെ പോകുമ്പോള്‍ ഒരു കത്തി മാത്രമാണ് രാമന്‍ കയ്യില്‍ കരുതിയത് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് പോലീസ് തുടങ്ങിയ സേനകളും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ഉള്‍പ്പടെ അറുപത് പേരടങ്ങുന്ന സംഘമാണ് കാട്ടില്‍ തിരച്ചില്‍ നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K