30 June, 2024 01:45:57 PM


രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു



പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K