08 April, 2025 08:56:43 AM
പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.