12 April, 2025 09:45:56 AM
പത്തനംതിട്ടയിൽ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്നു പരാതി. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിന്‍റെ മകൾ റോഷ്നി റാവത്തിനെ വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ് കാണാതായത്. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. പെൺകുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പോലീസുമായോ ബന്ധപ്പെടണം. കോയിപ്രം പൊലീസ്:+919497947146. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം.