09 April, 2025 11:55:04 AM
പത്തനംതിട്ട കുമ്മണ്ണൂരിൽ കടുവയുടെ ജഡം കണ്ടെത്തി

പത്തനംതിട്ട : കുമ്മണ്ണൂരിൽ കടുവയുടെ ജഡം കണ്ടെത്തി. അച്ചൻകോവിലാറിനു സമീപം വനത്തോട് ചേർന്നുള്ള പ്രദേശത്താണ് ഇന്ന് രാവിലെ ജഡം കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അച്ചൻകോവിലാറിലൂടെ ജഡം ഒഴുകിവന്നതാണെന്നാണ് കരുതുന്നത്. ചെറിയ കടുവയുടെ ജഡമാണെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം സ്ഥലത്തുനിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും എന്നറിയിച്ചു.