30 June, 2024 07:30:29 PM


കോഴിക്കോട് കുറുക്കന്‍റെ കടിയേറ്റ് 4 പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം



കോഴിക്കോട്: മൊടക്കല്ലൂരില്‍ നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. മൂന്ന് വീടുകളിലുണ്ടായിരുന്നവർക്കാണ് കടിയേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്നാെണ് സൂചന. ആളുകളെ ആക്രമിച്ച കുറുക്കനെ ആളുകൾ പിടികൂടിയെങ്കിലും ചത്തു. കുറക്കന് പേ വിഷ ബാധയുണ്ടോയെന്നറിയാൻ നാളെ പോസ്റ്റുമോർട്ടം നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K