06 July, 2024 08:51:36 PM


ഹോണ്‍ മുഴക്കി സ്വകാര്യ ബസ്; വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍



മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ സ്വകാര്യ ബസിന് മുന്നില്‍ വടിവാള്‍ വീശി ഓട്ടോറിക്ഷ ഡ്രൈവർ. ബസ് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഇയാൾ ഇത്തരത്തിൽ വടിവാൾ വീശിയത് എന്നാണ് പുറത്തു വരുന്ന വിവരം.ഏതാനും രണ്ടുകിലോമീറ്ററോളം ബസിന് മുന്നിലൂടെ വടിവാള്‍ വീശി ഓട്ടോറിക്ഷ സഞ്ചരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരാണ് വടിവാള്‍വീശിപോകുന്ന ഓട്ടോറിക്ഷയുടെ വീഡിയോ എടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K